തൃശൂർ: പൂരം ഇല്ലെങ്കിലും പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് സഹായവുമായി പൂരപ്രേമിസംഘം.
പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കലാകാരൻമാർ, പന്തൽപണിക്കാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, പന്തം ചുറ്റൽ- പന്തം പിടിക്കുന്ന ആളുകൾ, ആനത്തൊഴിലാളികൾ, ആനപ്പുറംകാർ, ബലൂണ്‍-വള കച്ചവടക്കാർ, പലഹാര കച്ചവടക്കാർ, പക്ഷിശാസ്ത്രക്കാർ, നാടൻപാട്ട്-നാടൻകലാരൂപങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് പൂരപ്രേമിസംഘം സഹായം നൽകുന്നത്.
തെരഞ്ഞെടുത്ത നൂറ്റിയന്‍പതോളം കുടുംബങ്ങൾക്ക് പത്തുകിലോ അരി ഉൾപ്പടെ അവശ്യ സാധനങ്ങളടങ്ങിയ ആയിരം രൂപയുടെ കിറ്റാണ് പൂരപ്രേമി സംഘം നൽകുന്നത്.
ഇന്നും നാളെയുമായാണ് വിതരണം. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട്, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍്, നന്ദൻ വാകയിൽ, വിനോദ് കണ്ടെംകാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.