എട്ടിലും ഒമ്പതിലും പത്തിലും ഗേൾസ് സ്കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കോളജിലും ഗേൾസ് തന്നെയായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ഒരു പയ്യൻ സ്ഥിരമായിട്ട് നിൽക്കും. ക്ഷമ കെട്ട് പയ്യനെ ഞാൻ പേടിപ്പിച്ചു.
അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം അച്ഛൻ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ ഭംഗിയുണ്ടല്ലോ എന്ന് അച്ഛൻ.
വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോൾ കുറച്ച് കൂടെ ഞാൻ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്.
കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം. നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്ന കൺഫ്യൂഷനിൽ ആ കാലമങ്ങ് കഴിഞ്ഞുപോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മൾ നമ്മളെ കാണുന്നത്.
-പൂർണിമ ഇന്ദ്രജിത്ത്