മലയാള സിനിമയിലെ താരദമ്പതികളാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികള്‍. സംവിധാകന്‍ ലാല്‍ജോസിന് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തുന്നതും പൂര്‍ണിമയായിരുന്നു.മീശ മാധവന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം അരങ്ങേറുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ഭാവത്തിന്റെ സെറ്റില്‍ വെച്ച് ലാല്‍ ജോസിന്റെ ഫോണില്‍ നിന്നായിരുന്നു പൂര്‍ണിമ തന്റെ പ്രണയ നായകനായ ഇന്ദ്രജിത്തിനെ വിളിച്ചിരുന്നത്, അങ്ങനെ ലാല്‍ജോസും ഇന്ദ്രജിത്തും തമ്മില്‍ നല്ല സൗഹൃദത്തിലാകുകയും അടുത്ത തന്റെ സിനിമയിലെ വില്ലന്‍ വേഷത്തിനായി ഇന്ദ്രജിത്തിനെ ലാല്‍ ജോസ് ക്ഷണിക്കുകയും ചെയ്തു.
രണ്ടാം ഭാവം വന്‍പരാജയമായിരുന്നെങ്കിലും ‘മീശമാധവന്‍’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി. ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന പോലീസ് കഥാപാത്രം ഇന്ദ്രജിത്തിന്റെ കരിയറില്‍ തന്നെ ബ്രേക്കായി മാറുകയും ചെയ്തു.