മലയാളികളുടെ പ്രിയ താരദന്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. താരങ്ങളോടുള്ള അതേ സ്നേഹം അവരുടെ കുടുംബത്തോടും ആരാധകർക്കുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഇന്ദ്രജിത്തിനും പൂർണിമയ്ക്കും മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല.
അതേസമയം തങ്ങൾക്കേറെ പ്രിയപ്പെട്ട നിമിഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ താരങ്ങളും ശ്രദ്ധിക്കാറുണ്ട്.
ലോക്ക്ഡൗണ് ദിനങ്ങൾ ആയതിനാൽ ഷൂട്ടിംഗ് ഒക്കെ നിർത്തിവച്ച് താരങ്ങളെല്ലാം വീട്ടിൽ തന്നെയുണ്ട്. ഈ ഇടവേളയിൽ രസകരമായ ചിത്രങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
ചിലർ വർക്ക്ഒൗട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്പോൾ മറ്റു ചിലർ കുട്ടികൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും പഴയ ചിത്രങ്ങളും പങ്കുവയ്ക്കുന്നു.
ഇത്തരത്തിൽ പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പഴയകാല ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രമാണ് പൂർണിമ പോസ്റ്റ് ചെയ്തത്.
ചിത്രം ഓർമയുണ്ടോ എന്ന പൂർണിമയുടെ ചോദ്യത്തിന്, എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് ഇന്ദ്രജിത്ത് മറുപടി നൽകിയത്. ന്ധക്വാറന്റൈൻ കാലമായതിനാൽ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതിനിടയിൽ മനോഹരമായ ചില ചിത്രങ്ങൾ ലഭിച്ചു.
ചിത്രത്തിലുള്ളത് ആറുവയസുകാരി പ്രാർഥനയും നാലുമാസം പ്രായമുള്ള നക്ഷത്രയുമാണ്. അവളുടെ അച്ഛന്റെയടുത്ത് നിന്നെടുത്തത് നക്ഷത്രയ്ക്ക് തീരെ ഇഷ്ടമായിട്ടില്ലെന്നു മുഖം കണ്ടാൽ അറിയാം- പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മക്കൾക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രമാണിതെന്നും താരം പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
പൂർണിമയുടെ സഹോദരിയും നടിയുമായ പ്രിയ മോഹൻ, ഗായിക രഞ്ജിനി ജോസ്, നടൻ ജോജു ജോർജ് തുടങ്ങി നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.