ആടുജീവിതത്തില്‍ പൃഥ്വിയുടെ ട്രാന്സഫർമേഷന് സമയമെടുത്ത് ചെയ്തതാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ ഭക്ഷണമൊന്നും കഴിക്കാതെ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ എല്ലാവർക്കും എന്താണോ തോന്നുക, അതുതന്നെയാണ് എനിക്കും തോന്നിയതെന്ന് പൂർണിമ ഇന്ദ്രജിത്ത്.
രണ്ടു രീതിയില്‍ അതിനെ കാണാം.എല്ലാവരും ഒരു തൊഴില്‍ ചെയ്യുന്നവർ ആയതുകൊണ്ട് തന്നെ പൃഥ്വിയുടെ ഈ കഠിനാധ്വാനം വളരെ ഇന്‍സ്പയർ ആണ്. ആരോഗ്യമാണ് നമുക്ക് ഏറെ പ്രധാനപ്പെട്ടത്.
തൊഴിലിനേക്കാളെല്ലാം പ്രധാനം അതാണല്ലോ. നമ്മള് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കുന്നവരാണ്. പൃഥ്വിയുടെ തീരുമാനമായിരുന്നു അത്. അതിനു വേണ്ടി സാമ്പത്തികപരമായും ഇമോഷണലായും സമയപരമായുമൊക്കെ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്. അതെല്ലാം ജീവിത്തതില്‍ വലിയ മാതൃകയായി കാണണമെന്ന് പൂർണിമ പറഞ്ഞു.