പൂ​ത്തി​ല​ച്ചിമ​ല​ തുരന്ന്  മ​ണ്ണു മാഫിയ; സർക്കാർ വകുപ്പുകൾ  ഇ​ല​ക്ഷ​ൻ തി​ര​ക്കു​ക​ളി​ൽ; അവസരം മുതലാക്കി മണ്ണുമാഫിയകൾ


കോ​ല​ഞ്ചേ​രി: തി​രു​വാ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ന​ടു​ക്കു​രി​ശി​ന് സ​മീ​പം അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം. പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​രി​യാ​രം ല​ക്ഷം​വീ​ട് കോ​ള​നി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പൂ​ത്തി​ല​ച്ചി​മ​ല​യു​ടെ ഒ​രു ചെ​രു​വി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം ന​ട​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു, പോ​ലീ​സ് വ​കു​പ്പു​ക​ൾ ഇ​ല​ക്ഷ​ൻ തി​ര​ക്കു​ക​ളി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്പോ​ഴാ​ണ് പ്ര​ദേ​ശ​ത്ത് മ​ണ്ണ് മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം.

ഇ​ട​വേ​ള​ക​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം കു​ന്നി​ടി​ച്ച് മ​ണ്ണ് ഖ​ന​നം തു​ട​രു​ന്ന​തും പി​ന്നീ​ട് പ​രാ​തി ഉ​യ​രു​ന്പോ​ൾ ക​ണ്ണി​ൽ​പൊ​ടി ഇ​ടാ​ൻ കു​റ​ച്ച് ദി​വ​സം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്.

അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മ​ണ്ണ് ലോ​ബി പ്ര​ദേ​ശ​ത്ത് വി​ള​യാ​ട്ടം ന​ട​ത്തു​ന്ന​തെ​ന്നും ക​ടു​ത്ത ആ​ക്ഷേ​പ​മു​ണ്ട്. ഇ​ല​ക്ഷ​ൻ സ​മ​യ​മാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല കൂ​ടി​യാ​ണി​ത്.

ഏ​ക്ക​ർ ക​ണ​ക്കി​ന് വ്യാ​പി​ച്ച് കി​ട​ക്കു​ന്ന പൂ​ത്തി​ല​ച്ചി​മ​ല​യു​ടെ ഒ​രു ഭാ​ഗം തു​ര​ന്നു മാ​റ്റു​ന്ന​ത് മ​ല ഇ​ടി​യാ​നും പ്ര​ദേ​ശ​ത്തെ ജൈ​വ​സ​ന്തു​ലി​താ​വ​സ്ഥ ത​ക​രാ​നും കാ​ര​ണ​മാ​കും.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. 

Related posts

Leave a Comment