ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു പൂവന് കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊച്ചു സിനിമയാണ് പൂവന്‍കോഴി.
പപ്പി ആന്‍ഡ് കിറ്റി എന്റര്ടൈൻമെന്റിനു വേണ്ടി ഉണ്ണി അവര്‍മ രചനയും സംവിധാനവും നിര്‍വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. അവര്‍മ മൂവീസ് ചാനലില്‍ ചിത്രം റിലീസ് ചെയ്തു.
അനിതരസാധാരണമായ അതിജീവന സാമര്‍ഥ്യം കാഴ്ചവയ്ക്കുന്ന പൂവന്‍കോഴിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി പൂവന്‍കോഴി നിലകൊള്ളുന്നു.
സാധാരണ ഗതിയില്‍ ആനിമല്‍ ഓറിയന്റഡ് മൂവികളില്‍ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളില്‍ നിന്നും തികച്ചും വെത്യസ്തമായി കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പര്‍ശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.
ഡിഒപി – തരുണ്‍ ഭാസ്കരന്, കോ. പ്രൊഡ്യൂസര്‍ – പി.എസ്.ജോഷി, എഡിറ്റര്‍ – മനു ഭാസ്കരന് ,സംഗീതം – അരുണ്‍ ഗോപന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മനു ഭാസ്ക്കരന്‍, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടര്‍ – ദിലീപന്, അഭിലാഷ് ഗ്രാമം, അസിസ്റ്റന്റ് ഡയറക്ടര്‍ – അരുണ്‍ നാരായണന്, അഖില്‍ വിശ്വനാഥ്, നിഥിന്, ഉണ്ണി, ജോഫിന്‍ അല്‍ഫോണ്‍സ്, അഖില്‍ ശിവദാസ്, വി എഫ് എക്സ്- മനു ഭാസ്ക്കരന്‍, അനന്ത് ദാമോദര്‍, സൗണ്ട് ഡിസൈന്‍, മിക്സ്- നിഖില്‍ വര്‍മ, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത്ത് എം.ടി, കളറിസ്റ്റ് – മനു ഭാസ്ക്കരന്‍, പിആര്‍ഒ- അയ്മനം സാജന്.
ചിത്രത്തില്‍, ജയന് അവര്‍മ, അര്‍ഷ, കുട്ടപ്പന്, അഞ്ജു എ.വി, പ്രമോദ് പ്രിന്‍സ്, അബിന്‍ സജി, ജിബി സെബാസ്റ്റ്യന്‍, രാജന് പി, അഖില്‍ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവര്‍മ, അരുണ്‍ നാരായണന് എന്നിവര്‍ അഭിനയിക്കുന്നു. -അയ്മനം സാജന്