കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ വനിതാ ഫുട്ബോള്‍ താരങ്ങളെ ശല്യം ചെയ്ത മൂന്നംഗ സംഘത്തെ കായംകുളം പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് പോലീസ് പിടികൂടിയത.
ഞായറാഴ്ച രാത്രി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. കറ്റാനത്ത് വച്ച് ബസില്‍ വച്ചും സംഘം താരങ്ങളെ ശല്യം ചെയ്തുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ വീണ്ടും ശല്യം തുടര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സംഘം മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. താമരക്കുളത്ത് നടന്ന വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കായിക താരങ്ങള്‍.