കറുകച്ചാൽ: ബൈക്കിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇടയപ്പാറ സ്വദേശികളായ അബിൻ (25), ലിവിംഗ്സണ്(25) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 8.30ന് നെടുംകുന്നം മുതിരമല ഭാഗത്തായിരുന്നു സംഭവം.
മേഖലയിൽ പെയിന്റിംഗ് ജോലിക്കായി എത്തിയിരുന്ന യുവാക്കൾ രണ്ടാഴ്ചക്കാലമായി തുടർച്ചയായി പെണ്‍കുട്ടിയെ ശല്യപെടുത്തുന്നത് പതിവായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചതായി കറുകച്ചാൽ എസഐ ജെർലിൻ സ്ക്കറിയ പറഞ്ഞു.