അമ്പലപ്പുഴ: റോഡിൽ സ്ത്രീകളെ ശല്യപ്പെടുത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കറുകത്തറ പാലത്തിനു സമീപം ശബരി വീട്ടില് വാടകയ് ക്കു താമസിക്കുന്ന ആലപ്പുഴ തിരുവമ്പാടി ഇരവുകാട് വാർഡ് കടവത്തുശേരി ഹാഷി(31)മിനെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 8.30 ഓടെ വണ്ടാനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറ് മെഡിക്കൽ സർവീസസ് കോർപറേഷനു സമീപം നടന്നുപോയ സ്ത്രീകളെയും പെൺകുട്ടിയേയുമാണ് യുവാവ് ശല്യപ്പെടുത്തിയത്.
തന്റെ ഭാര്യയുടെ പേരിലുള്ള സ്കൂട്ടറിലാണ് യുവാവ് കറങ്ങി നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നത്. പോക്സോ കേസ് ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
എസ്ഐ വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കുമാർ, ജോസഫ് ടി.വി, അനിൽകുമാർ കെ.എസ്, വിനിൽ വി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.