മു​നമ്പത്ത്‌ ഹാ​ർ​ബ​റു​ക​ൾ വീ​ണ്ടും തു​റന്നു! ബോ​ട്ടു​ക​ൾ എ​ത്തി​യ​ത് നി​റ​യെ മ​ത്സ്യ​ങ്ങ​ളു​മാ​യി; വ​ല​നി​റ​യെ മ​ത്സ്യം കി​ട്ടി​യാ​ലും നഷ്ടം തന്നെ…

ചെ​റാ​യി : മു​ന​ന്പ​ത്ത് ഹാ​ർ​ബ​റു​ക​ൾ വീ​ണ്ടും തു​റ​ന്ന​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ടു​ക​ൾ നി​റ​യെ പൂ​വാ​ല​ൻ ചെ​മ്മീ​ൻ, ഐ​ല, വ​റ്റ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​മാ​യി തി​രി​കെ​യെ​ത്തി തു​ട​ങ്ങി.

പൊ​തു​വെ മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് ന​ല്ല വി​ല ല​ഭി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം വ​ല​നി​റ​യെ മ​ത്സ്യം കി​ട്ടി​യാ​ലും അ​നി​യ​ന്ത്രി​ത​മാ​യി ഡീ​സ​ൽ വി​ല കു​തി​ക്കു​ന്ന​തി​നാ​ൽ ബോ​ട്ടു​ട​മ​ക​ൾ​ക്ക് ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് മു​ന​ന്പം ട്രോ​ൾ​നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​പി. ഗി​രീ​ഷ്, മു​ന​ന്പം യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​പ്ര​വ​ർ​ത്ത​ക സം​ഘം സെ​ക്ര​ട്ട​റി കെ.​ബി.​രാ​ജീ​വ് എ​ന്നി​വ​ർ പ​റ​യു​ന്നു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പ​ക​മാ​യ​തോ​ടെ ഒ​രു മാ​സ​ത്തോ​ളം മു​ന​ന്പ​ത്തെ ഹാ​ർ​ബ​റു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഈ ​മാ​സം ഒ​മ്പ​തി​ന് അ​ർ​ധ​രാ​ത്രി​മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഹാ​ർ​ബ​ർ 52 ദി​വ​സ​ത്തേ​ക്ക് നി​ശ്ച​ല​മാ​കും.

Related posts

Leave a Comment