പെരിങ്ങോട്ടുകര: കോളജ് വിദ്യാർഥിനിയായ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. തൃശൂർ – അന്തിക്കാട് – തൃപ്രയാർ റൂട്ടിലേടുന്ന സഹ് ല മോൾ ബസ് കണ്ടക്ടർ രേഷ് കുമാർ (30), വിശ്വൻ(40) എന്നിവർ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം.കോളേജ് വിദ്യാർഥിനിയായ യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യാത്രക്കാരിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇവരെ മർദിച്ചത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.