ആലുവ: പെൺകുട്ടികളെ പൊതുസ്ഥലങ്ങളിൽ ശല്യം ചെയ്തതിനു 44 പേർക്കെതിരെ റൂറൽ പോലീസ് കേസെടുത്തു.
പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശല്യപ്പെടുത്തലുകൾ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണം പരിശോധന നടത്തിയത്.
പൂവാലന്മാരെ പിടികൂടുന്നതിന് ബസ്സ്റ്റോപ്പുകളിലും പൊതുസ്ഥലങ്ങളിലും വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പോലീസിനെ നിയോഗിച്ചിരുന്നു.
മൂവാറ്റുപുഴയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ഇവിടെ നാലു പേർക്കെതിരെ നടപടിയെടുത്തപ്പോൾ ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ,
മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്പി പറഞ്ഞു.