ഞാ​ൻ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ൻ​കി​ടാ​വേ… പ്രേ​മ​ഗാ​ന​വും അ​ശ്ലീ​ല പദപ്രയോഗവും നടത്തി പെ​ൺ​കു​ട്ടി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ  പൂവാലനെ നാട്ടുകാർ പിടികൂടി

ക​ണ്ണൂ​ർ: “ഞാ​ൻ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ൻ​കി​ടാ​വേ…… ‘എ​ന്നു തു​ട​ങ്ങു​ന്ന പ്രേ​മ​ഗാ​നം പാ​ടി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം​ചെ​യ്ത വി​രു​ത​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷി​നെ (30) യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ വീ​ട്ടി​ലേ​ക്ക് ബ​സ് ക​യ​റാ​നാ​യി കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്പോ​ൾ പി​റ​കി​ൽ പി​ന്തു​ട​ർ​ന്നു​വ​ന്ന വെ​ങ്കി​ടേ​ഷ് പാ​ട്ടും അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ൾ ബ​ഹ​ളം വ​ച്ചു.

തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ക​ട​ക്കാ​രും ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് വെ​ങ്കി​ടേ​ഷി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts