തുറവൂർ: തുറവൂർ ജംഗ്ഷനിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ബസ് സ്റ്റോപ്പുകളിലും കവലയുടെ പരിസരങ്ങളിലുമാണ് സാമൂഹിക വിരുദ്ധരുടേയും പൂവാലന്മരുടേയും അഴിഞ്ഞാട്ടമെന്നാണ് ആക്ഷേപം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ തുറവുർ കവലയ്ക്ക് തെക്കുഭാഗത്തായി ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ ഒരാൾ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
പെണ്‍കുട്ടി ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ പിന്നാലെയെത്തിയയാൾ പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നു. ഓടിക്കുട്ടിയ നാട്ടുകാരും യാത്രക്കാരും ഓട്ടോറിക്ഷ ഡൈവർമാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. തുറവൂർ ജംഗ്ഷനിലെ ബസ് കാത്തുനിൽപ്പുപുരകൾ കേന്ദ്രീകരിച്ചാണ് പൂവാല ശല്യം രൂക്ഷമായിരിക്കുന്നത്.
കോളജും സ്കൂളും വിടുന്ന സമയങ്ങളിൽ ബൈക്ക് പൂവാലന്മരുടെ ശല്യവും രൂക്ഷമാണ്. ഇതിനിടെ കഞ്ചാവ് വിൽപ്പനക്കാരുടെ കച്ചവടവും നടക്കുന്നുണ്ട്. മാധ്യമ വാർത്തകളെ തുടർന്ന് മുൻ കാലങ്ങളിൽ ഇവിടെ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസ് സംഘം പൂവാലന്മരുടേയും സാമൂഹിക വിരുദ്ധരേയും പിടികൂടുകയും ചെയ്തിരുന്നു.
പിന്നീട്ട പോലീസിന്റെ സാന്നിധ്യം പ്രദേശത്ത് ഇല്ലാതായതോടെയാണ് വീണ്ടും പൂവാല ശല്യം രൂക്ഷമായിരിക്കുന്നത്. അടിയന്തിരമായി തുറവൂരിൽ മഫ്ത്തി പോലീസിനെ നിയോഗിച്ച് സാമുഹിക വിരുദ്ധരേയും പൂവാല·ാരേയും അമർച്ച ചെയ്യുവാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.