കോ​ട്ട​യ​ത്ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി; കൊല്ലപ്പെട്ടത് ളാക്കാട്ടൂർ സ്വദേശി ജോസ്


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ട്ട​യം: ക​ടു​വാ​ക്കു​ളം പൂ​വ​ന്തു​രു​ത്തു വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ഫാ​ക്ട​റി​യി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തു ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

പൂ​വ​ന്‍​തു​രു​ത്ത് ഹെ​വി​യ റ​ബ​ര്‍ ക​മ്പ​നി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ളാ​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ജോ​സി(55)​നെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക​മ്പി​വ​ടി​ക്കു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

പൂ​വ​ന്‍​തു​രു​ത്ത് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഹെ​വി​യ റ​ബ​ര്‍ ക​മ്പ​നി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജോ​സ്. ഇ​വി​ടെ എ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക​മ്പ​നി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, മ​റ്റൊ​രു ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഈ ​ക​മ്പ​നി​ക്കു​ള്ളി​ല്‍ ക​യ​റു​ന്ന​ത് ജോ​സ് ത​ട​ഞ്ഞു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഇ​തി​നി​ടെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് പ്ര​തി ജോ​സി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ സം​ശ​യം തോ​ന്നി നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഈ​സ്റ്റ് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment