വിഴിഞ്ഞം: യുവാവിനെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി പൂവാർ പോലീസും രംഗത്ത് .പൂവാറിൽ വഴിയാത്രക്കാരെയും വിനോദ സഞ്ചാരികളെയും കുറഞ്ഞ നിരക്കിൽ ബോട്ടിംഗിനു കൊണ്ടു പോകാം എന്ന തരത്തിൽ ഒരു സംഘം നിരന്തരം ശല്യം ചെയ്യുന്നതായി നാട്ടുകാർ പരാതി പറഞ്ഞിരുന്നതായി പൂവാർ സിഐ പ്രവീൺ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഇത്തരത്തിൽ ഒരു സംഘം വാഹങ്ങൾ തടഞ്ഞു വഴിയാത്രക്കാരെ ശല്യം ചെയ്തിരുന്നു.നാട്ടുകാർ വിളിച്ചത് അനുസരിച്ചാണ് പോലീസ് അവിടെ എത്തിയതെന്നും സിഐ പറഞ്ഞു.
പോലീസ് വരുന്നത് കണ്ട് സംഘത്തിലെ ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും സുധീറും മറ്റൊരാളും അവിടെ തന്നെ നിൽക്കുകയായിരുന്നു.
തുടർന്ന് ജീപ്പിൽ കയറാൻ അവശ്യപ്പെട്ടപോൾ അത് ഇവർ ചെറുക്കുകയും തുടർന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായും ഇതോടെ ഇവരെ ബലം പ്രയോഗിച്ച് സ്റ്റേഷനിൽ എത്തിച്ച് കരുതൽ തടങ്കലിൽ വയ്ക്കുകയായിരു ന്നു വെന്നും പൂവാർ സിഐ അറിയിച്ചു.
പൂവാർ എസ്ഐയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പൂവാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ മർദിച്ച സംഭവത്തിൽ പൂവാർ എസ്ഐയെ തിരുവനന്തപുരം റൂറൽ എസ്പി സസ്പെൻഡ് ചെയ്തു.
പൂവാർ എസ്ഐ സനൽകുമാറിനെയാണ് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകം സ്വദേശി സുധീർഖാനെ പൂവാർ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ചെന്ന പരാതിയിലാണ് നടപടി.