
സാക്കറം സ്പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.