മഹാപ്രളയത്തിൽ ഓണാഘോഷം വേണ്ടെന്ന് മലയാളികൾ  തീരുമാനിച്ചപ്പോൾ തകർന്നടിഞ്ഞ് പൂകർഷകർ; തമിഴ്നാട്ടിലെ  കർഷകരുടെ ആവലാതികൾ ഇങ്ങനെ…

പുനലൂർ : കേ​ര​ള​ത്തി​ൽ ഓ​ണ​ക്കാ​ല​മെ​ന്ന​ത് ത​മി​ഴ് ഗ്രാ​മ​ങ്ങ​ളാ​യ ശ​ങ്ക​ര​ൻ​കോ​വി​ൽ, ശി​ങ്കിലി ​പ്പെ​ട്ടി, വീ​ര​രൂ​പ്പു, സു​ന്ദ​ര​പാ​ണ്ഡ്യ പു​രം, തെ​ങ്കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ലെ പൂ​ക​ർ​ഷ​ക​രു​ടെ ആ​ഹ്ളാ​ദ ദി​ന​ങ്ങ​ളാ​ണ്. ​ത​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ​യും, അ​ധ്വാ​ന​ത്തി​ന്റേ​യും വി​ള​വെ​ടു​പ്പ് കാ​ലം വി​ള​വി​റ​ക്കി​യ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം ‘ അ​ടു​ത്ത ഒ​രു മാ​സം കേ​ര​ള​ത്തി​ലേ​ക്ക് പു ​അ​ധി​കം പോ​വു​ക​യി​ല്ല’ ഇ​നി​യു​ള്ള​ത് വൃ​ശ്ചി​ക​മാ​സ​ത്തെ​തു​ശ്ച​മാ​യ വി​റ്റു​വ​ര​വ് മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ ഓ​ണം, ചി​ങ്ങ​മാ​സ​ത്തെ ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ഇ​വി​ടെ വി​ള​വെ​ടു​ക്കു​ന്ന പു​ഷ്പ​ങ്ങ​ളി​ൽ നല്ലൊരുശതമാനവും വി​ല്പ​ന ന​ട​ത്തു​ക കേ​ര​ള​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​ണ്. എ​ന്നാ​ൽ ഇ​ക്കു​റി ഇ​തൊ​ക്കെ ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.​കേ​ര​ള​ത്തി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് ക്ല​ബ്ബു​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും., വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളും അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തോ​ടെ പു​വി​ന്‍റെ ആ​വ​ശ്യ​ക​ത ത​ന്നെ ഇ​ല്ലാ​താ​യി.

ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ള്ള​ത് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​തി​നാ​ൽ ലേ​ല​ത്തി​ൽ എ​ടു​ക്കാ​നും ആ​ളി​ല്ലാ​തെ​യാ​യി. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​കു​തി വി​ല്പ​ന പോ​ലും ന​ട​ന്നി​ട്ടി​ല്ല എ​ന്നും ശ​ങ്ക​ര​ൻ കോ​വി​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പൂ ​വി​ല്പ​ന​ക്കാ​ര​നാ​യ ചെ​ല്ല ദു​രെ പ​റ​യു​ന്നു.​ശ​ങ്ക​ര​ൻ കോ​വി​ലി​ൽ ഇ​ക്കു​റി ജ​മ​ന്തി, ബ​ന്തി എ​ന്നി​വ കാ​ര്യ​മാ​യി കൃ​ഷി ചെ​യ്തി​രു​ന്നു.​

സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ മു​ല്ല​യും ന​ല്ല രീ​തി​യി​ൽ വി​ള​വെ​ടു​ത്തു എ​ങ്കി​ലും കാ​ര്യ​മാ​യ വി​ല ല​ഭി​ച്ചി​ട്ടി​ല്ല. ചി​ങ്ങ​മാ​സം ക​ഴി​ഞ്ഞാ​ൽ പി​ന്നെ കേ​ര​ള​ത്തി​ൽ പൂ​വി​ന് മാ​ർ​ക്ക​റ്റ് വൃ​ശ്ചി​ക​മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ്. അ​ത് ഓ​ണ​ക്കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് തു​ലോം തു​ശ്ച​മാ​ണ് ‘. എ​ന്നാ​ൽ ബാ​ങ്കു​ക​ളി​ൽ നി​ന്നും, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പണം ക​ട​മെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​ർ പൂ​വി​ന് വി​റ്റു​വ​ര​വ് കു​റ​ഞ്ഞ​തി​നാ​ൽ എ​ങ്ങ​നെ പ​ണം തി​രി​ച്ച​ട​ക്കു​മെ​ന്ന് അ​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ്.​

ക​ഴി​ഞ്ഞ സീ​സ​ണി​ലും പ​കു​തി​യി​ൽ താ​ഴെ​യാ​ണ് വി​ല​യും, വി​റ്റു​വ​ര​വും. മാ​ർ​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി വി​ല്പ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ള്ള ബ​ന്തി (മ​ഞ്ഞ) – 150, ഓ​റ​ഞ്ച് – 160,വാ​ട​ാമു​ല്ല – 160, മു​ല്ല​പ്പൂ – 860, റോ​സ-350, ട്യൂ​ബ് റോ​സ് – 350 ,അ​രു​ളി – 500; സാ​ധാ അ​രു​ളി – ( ചു​വ​പ്പ്, വെ​ള്ള) – 300 എ​ന്നി​ങ്ങ​നെ​യാ​ണ് കി​ലോ​യ്ക്ക് വി​ല .ഇ​ത് കേ​ര​ള മാ​ർ​ക്ക​റ്റി​ൽ എ​ത്തു​മ്പോ​ൾ ഏ​റും.​

പൂ​വി​ന് ഓ​രോ ദി​വ​സ​വും ഓ​രോ വി ​ല യാ ​ണ് .ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തെ​ങ്കാ​ശി, ആ​ര്യ​ങ്കാ​വ് വ​ഴി പൂഎ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ ക​യ​റ്റി​റ​ക്ക് കൂ​ലി ഉ​ൾ​പ്പെ​ടെ വി​ല കൂ​ടു​മെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പൂ​എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​യി​ക്ക​ഴി​ഞ്ഞു.​കേ​ര​ള​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ട​ന്നു വ​ച്ച​ത് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​യിട്ടു​ള്ള​ത് പൂ ​ക​ർ​ഷ​ക​ർക്കാ​ണ്.​

ശ​ങ്ക​ര​ൻ കോ​വി​ലി​ൽ മൂന്ന് ഏ​ക്ക​ർ പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് ജ​മ​ന്തി കൃ​ഷി ചെ​യ്ത സേ​തു​പ​തി ക​ട​മെ​ടു​ത്ത പ​ണം എ​ങ്ങ​നെ തി​രി​ച്ച​ട​ക്കു​മെ​ന്നഭ​യ​പ്പാ​ടി​ലാ​ണ്. ഒ​രേ​ക്ക​റി​ൽ 75000 രൂ​പ​യോ​ളം ചി​ല​വി​ട്ടു .കൂ​ടാ​തെ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​ധ്വാന​വും ഇ​തൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. മു​ൻ​പ് ഓ​ണ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു .എ​ന്നാ​ൽ ഇ​ക്കു​റി പ​കു​തി പോ​ലും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല .വി​ല​യും ഇ​ല്ല.ആ​വ​ശ്യ​ക്കാ​രും കു​റ​ഞ്ഞു.

Related posts