ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി അടുത്തബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍.
സിറിയയില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന സംഘമാണിത്.പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ജിഹാദി സംഘം ആതിഥേയത്വം വഹിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മനുഷ്യാവകാശ സംഘടനയെന്നു സ്വയം വിശേഷിപ്പിക്കെടുന്ന ഐഎച്ച്എച്ചുമായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധംപുലര്‍ത്തിയിരുന്നത്.
സിറിയയിലെ അല്‍ഖ്വയ്ദ അനുബന്ധ ജിഹാദി സംഘടനകള്‍ക്ക് തുർക്കിയിലെ ഈ സംഘടന 2014-ല്‍ ആയുധം നൽകിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബെരാത് അല്‍ബയ്റാക് പ്രസിഡന്റിന്റെ മരുമകന് അയച്ച ഇ മെയിലുകളിൽ ഐഎച്ച്എച്ച് ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.