പോപ്പുലർ തട്ടിപ്പ്:124 കോ​ടി രൂ​പ​യു​ടെ ആ​സ്തി ക​ണ്ടെ​ത്തി; നിക്ഷേപകർക്ക് പ​ണം മ​ട​ക്കി ന​ല്‍​കാ​ന്‍ സൊ​സൈ​റ്റി പ​രി​ഗ​ണ​ന​യിലെന്ന് പോലീസ്


പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ ആ​സ്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ക്ഷേ​പ​ക​ര്‍​ക്കു പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍​ക്കാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സ്.

2000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പോ​പ്പു​ല​ര്‍ ഉ​ട​മ​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 124 കോ​ടി രൂ​പ​യു​ടെ ആ​സ്തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തു​പ​യോ​ഗി​ച്ച് നി​ക്ഷേ​പ​ക​രു​ടെ ബാ​ധ്യ​ത തീ​ര്‍​ക്കാ​നാ​കു​മോ​യെ​ന്ന​തു പ​രി​ഗ​ണി​ക്കേ​ണ്ട​ത് ആ​ര്‍​ബി​ട്രേ​ഷ​ന്‍ ബോ​ര്‍​ഡാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ആ​രി​ല്‍ നി​ന്ന് എ​ത്ര പ​ണം വാ​ങ്ങി, എ​ത്ര തി​രി​കെ ന​ല്‍​കി, ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രെ​ങ്കി​ലു​മു​ണ്ടോ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വി​നി​യോ​ഗി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്ക്, നി​ക്ഷേ​പ​ങ്ങ​ള്‍, പ​ണം സൂ​ക്ഷി​ക്കാ​നാ​യി ആ​രെ​യെ​ങ്കി​ലും ഏ​ല്പി​ച്ചി​രു​ന്നോ, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ട​പാ​ടു​ക​ളി​ലെ പ​ങ്കാ​ളി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഇ​നി ന​ട​ക്കാ​നു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ലും റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സാ​ണ് പോ​പ്പു​ല​ര്‍ ഉ​ട​മ​ക​ള്‍​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ട​മ​ക​ളു​ടെ പ​ക്ക​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പ​ണം വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ട്.

വി​വി​ധ ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് ക​മ്പ​നി​ക​ള്‍ ആ​രം​ഭി​ച്ച് നി​ക്ഷേ​പം സ്വീ​ക​രി​ച്ച് വി​ദേ​ശ​ത്തേ​ക്ക് അ​ട​ക്കം ക​ട​ത്തി​യ​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഒ​രു ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദേ​ശ​ത്തെ പ​ണ​മി​ട​പാ​ടു​ക​ള്‍ മാ​ത്രം പ്ര​ത്യേ​കം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment