പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് തട്ടിപ്പ്; പത്തു ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി;  പ​ണം പി​ടി​ച്ചെ​ടു​ത്ത​ത് പെ​രു​വ​യ​ല്‍ ബ്രാ​ഞ്ചി​ല്‍ നി​ന്ന്


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി.

മാ​വൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പെ​രു​വ​യ​ലി​ലെ ബ്രാ​ഞ്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും രേ​ഖ​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. 18 പ​രാ​തി​ക​ളാ​ണ് മാ​വൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ മാ​ത്ര​മാ​യി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 18 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ഇ​ന്‍​സ്പ​ക്ട​ര്‍ ആ​ര്‍.​അ​ശോ​ക​ന്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം 150 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ മാ​ത്രം 100 ലേ​റെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചേ​വാ​യൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ളു​ള​ള​ത്.

ക​സ​ബ, ന​ട​ക്കാ​വ്, എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ക​ളു​ണ്ട്. അ​തേ​സ​മ​യം മാ​സ​ങ്ങ​ളോ​ള​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​ന്‍റെ ക​ല്ലാ​യി ശാ​ഖ​യി​ല്‍ ക​സ​ബ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ണ​വും സ്വ​ര്‍​ണ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 22.5 ല​ക്ഷം രൂ​പ​യും സ്വ​ര്‍​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു.

ചേ​വാ​യൂ​രി​ലും ന​ട​ക്കാ​വി​ലും പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും രേ​ഖ​ക​ളും ഡി​ജി​റ്റി​ല്‍ തെ​ളി​വു​ക​ളും മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള ത​ട്ടി​പ്പ് ആ​യ​തി​നാ​ല്‍ കേ​സ് സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25 അം​ഗ സം​ഘ​മാ​യി​രു​ന്നു അ​ന്വേ​ഷി​ച്ച​ത്.

2,000 കോടി
സം​സ്ഥാ​ന​ത്ത് ര​ണ്ടാ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​ണ് പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. അ​ഞ്ചു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

പ​ല തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ക​ള്‍ നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നാ​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സി​ന് പ​രി​മി​തി​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട​ത്.

കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. നൂ​റി​ലേ​റെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment