രുചിക്കും മുമ്പ്‌ ചതിച്ചത് ആര്..! കാട്ട്പന്നിയെ പടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത് സൂക്ഷിച്ച ആർപിഎൽ ജീവനക്കാർ അറസ്റ്റിൽ; രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്

fork-fryഅഞ്ചൽ: കാട്ട് പന്നിയെ പടികൂടി ഇറച്ചിയാക്കി പാചകം ചെയ്ത് സൂക്ഷിച്ച ആർപിഎൽ ജീവനക്കാരായ മൂന്ന് പേരെ അഞ്ചൽ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. എരുമേലി മുണ്ടക്കയം എസ്റ്റേറ്റ് മണ്ണന്തലയിൽ വിശ്വംഭരൻ (54), തിങ്കൾ കരിക്കം കൊച്ചു തറയിൽ വീട്ടിൽ കെ.വി.വിശ്വനാഥൻ (64), ചന്ദനക്കാവ് കോളനികോർട്ടേഴ്സിൽ തമ്പി എന്ന ’മനോരാജ് (33) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.

അഞ്ച് കിലോ പന്നിയിറച്ചി സഹിതമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അഞ്ചൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയ ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ .ജയന്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഒഫീ സർമാരായ എസ്.ശശീന്ദ്രൻ, ഗ്രേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ വി.ഉല്ലാസ്, സി.മുരളി, ബീറ്റ് ഓഫീസർമാരായ ആർ.രാജേഷ് ,ജോബി, മാത്യു ജ്യേസഫ്, എൽ.ആർ ഷാം, വാച്ചർ എം മധു എന്നിവരടങ്ങിയ വനപാലക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related posts