മണ്ണാർക്കാട്: കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച കാരാകുർശ്ശി സ്വദേശികൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് കാരാകുർശ്ശി ആലിപ്പാറ മണികണ്ഠൻ, മാഞ്ചുരണ്ട ബാബു എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ബാബുവിന്റെ തോട്ടത്തിൽ വൈദ്യുതിവേലിയിൽ തട്ടി ചത്ത പന്നിയെയാണ് കറിവെച്ചതെന്ന് വനപാലകർ പറഞ്ഞു.
കൂട്ടാളിയായ സുനിൽ ഒളിവിലാണ്. സുനിലിന്റെയും, ബാബുവിന്റെയും വിട്ടിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്യുന്ന വിവരമറിഞ്ഞതിനെ തുടർന്ന് എത്തിയ ഡപ്യൂട്ടി റെയ്ഞ്ചർ അബ്ദുള്ള, വനപാലകരായ ജേക്കബ്, മോഹന കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.