ലണ്ടൻ: ബ്രിട്ടനിൽ അശ്ളീല വീഡിയോ (പോണ്) കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നു. ഇനി മുതൽ പ്രായം വെളിപ്പെടുത്തുന്ന രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഇന്റർനെറ്റിൽ പോണ് വീഡിയോ കാണാൻ കഴിയൂ. ഏപ്രിൽ മുതൽ നിയന്ത്രണം നിലവിൽ വരും.
ബ്രിട്ടനിൽ കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ ഇക്കണോമി ആക്ടിന്റെ ഭാഗമായാണ് 18 വയസിനു താഴെ പ്രായമുള്ളവർക്ക് പോണ് വിലക്ക് ഏർപ്പെടുത്തുന്നത്. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഏജ് ഐഡി സിസ്റ്റം എന്ന സംവിധാനമാണ് പ്രമുഖ വെബ്സൈറ്റുകൾ വെരിഫിക്കേഷനായി ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, മറ്റേതെങ്കിലും സർക്കാർ അംഗീകൃത രേഖകൾ എന്നിവ പ്രായം തെളിയിക്കുന്നതിനായി ഉപയോഗിക്കാം.
നിയന്ത്രണം നടപ്പിലാക്കുന്നതിനു മുന്നോടിയായി അശ്ളീല വീഡിയോ (പോണ്) വെബ്സൈറ്റുകളുടെ ഹോം പേജിൽ മാറ്റം വരുത്തും. വെബ്സൈറ്റിലേക്കു കയറുന്നവർക്കായി ലാൻഡിംഗ് പേജ് നൽകും. ഇതിൽ പ്രായം വെളിപ്പെടുത്തിയാൽ മാത്രമേ വീഡിയോ കാണാൻ കഴിയൂ എന്ന് ഏജ് ഐഡി വക്താവിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.