പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത അന്യായം! ഇതിന്റെ അനന്തരഫലം ഇപ്പോള്‍ മനസിലാവില്ല; ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് പോണ്‍ ഭീമന്മാരായ പോണ്‍ഹബിന്റെ മേധാവിയുടെ പ്രതികരണമിങ്ങനെ

പോള്‍ സൈറ്റുകള്‍ യാതൊരു മയവുമില്ലാതെ നിരോധിച്ചത്, രാജ്യത്തെ ജനങ്ങളോട് ചെയ്ത അന്യായമായിപ്പോയെന്ന് പോണ്‍ വീഡിയോ ഭീമന്മാരായ പോണ്‍ഹബ്. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ നിരോധനത്തിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ഇന്ത്യയില്‍ നിരോധനം വന്നതിലൂടെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ച ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു കൊറി പ്രൈസ്.

ഇതിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല. പോണ്‍ഹബ് സൈറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജനപ്രീയ വെബ്സൈറ്റുകളില്‍ 29-ാം സ്ഥാനം പോണ്‍ഹബ്ബിനാണ്.-കൊറി പറഞ്ഞു.

പോണോഗ്രഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഇന്ത്യയില്‍ യാതൊരു നിയമവുമില്ല. രാജ്യത്തെ ഏറ്റവും വ്യവസ്ഥാപിതമായ പ്രശ്നത്തിന് സര്‍ക്കാരിന് പരിഹാരം കണ്ടെത്താനാവുന്നില്ല. അതിനാല്‍ തങ്ങളുടെതടക്കമുള്ള വെബ്സൈറ്റുകള്‍ക്ക് കുറ്റം ചുമത്തുന്നു. പോണ്‍സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുന്നുവെന്നും പോണ്‍ഹബ് വൈസ്പ്രസിഡന്റ് പറഞ്ഞു.

Related posts