ഓരോ ദിവസവും കോടതികളില്‍ നിരവധി കേസുകളാണ് എത്തുന്നത്. എന്നാല്‍ മുംബൈക്കാരിയായ ഒരു വീട്ടമ്മ സുപ്രീംകോടതിയില്‍ നല്കിയ പരാതിയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. പോണ് വീഡിയോകളോടുള്ള ഭര്‍ത്താവിന്റെ അമിത ആസക്തി തന്റെ ജീവിതം തകര്‍ക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ സുപ്രീംകോടതിയില്‍. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെട്ട ഭര്‍ത്താവ് കുടുംബജീവിതം താറുമാറാക്കിയെന്നും പോണ് സൈറ്റുകള്‍ നിരോധിക്കണമെന്നും മുംബൈ സ്വദേശിനിയായ വീട്ടമ്മ ആവശ്യപ്പെടുന്നു. പരാതി കോടതി ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നത്.
ചില്ലറക്കാരനല്ല ഇവരുടെ ഭര്‍ത്താവ്. മികച്ച വിദ്യാഭ്യാസവും ഒന്നാന്തരം ജോലിയുമുള്ള വ്യക്തി. പുറത്ത് നല്ല രീതിയില്‍ ഇടപെടുന്നയാളും. എന്നാല്‍ വീട്ടിലെത്തിയാല്‍ കാര്യം മാറും. ദിവസവും ഇന്റര്‍നെറ്റില്‍ ഇതിനായി ധാരാളം സമയം ചിലവഴിക്കുന്നെന്നും വീട്ടമ്മ കോടതിയില്‍ പറഞ്ഞു. പോണ് സൈറ്റുകള്‍ കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും വീട്ടമ്മ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇത്തരം സൈറ്റുകള്‍ എത്രയും വേഗത്തില്‍ നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും വീട്ടമ്മ കോടതിയോട് പറഞ്ഞു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകള്‍ തടയണമെന്ന് അടുത്തിടെ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അശ്ലീല സൈറ്റുകള്‍ക്കെതിരേ പോരാടുന്നവര്‍ക്ക് പുതിയ ഊര്‍ജമായിരിക്കുകയാണ് യുവതിയുടെ പരാതി.