അങ്ങനെ അതും സംഭവിച്ചു. ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ കാണുന്ന സ്ത്രീകളില്‍ ഒന്നാംസ്ഥാനക്കാരെന്ന നാണക്കേട് കേരളത്തിലെ സ്ത്രീകള്‍ക്ക്. അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന വനിതകളാണ് കാഴ്ച്ചക്കാരില്‍ ഏറെയും.
കുറ്റകൃത്യങ്ങള്‍ക്ക് മുന്നിലുള്ള തലസ്ഥാനമായ ദില്ലിക്കാണ് രണ്ടാംസ്ഥാനം. ഏറ്റവും കുറാവാകട്ടെ ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല സൈറ്റ് കാണുന്നത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനമുണ്ട്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനുമാണ്.
മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ് സ്ത്രീകള്‍ പോണ്‍സൈറ്റുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ഇന്ത്യയില്‍ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം സൈറ്റ് കാണുന്നുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ് കാഴ്ചക്കാരുള്ളത്.