ചാരുംമൂട്: പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തിയ മൂന്നംഗസംഘം ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നു പേരെ മർദിച്ചു. താമരക്കുളം ജംഗ്ഷനു പടിഞ്ഞാറു പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടൽ ഉടമ താമരക്കുളം ആഷിക് മൻസിലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്.
ചട്ടുകം കൊണ്ട് അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വൈകിട്ട് അഞ്ചോടെ സ്കൂട്ടറിലെ ത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉൾപ്പെടുന്ന പാഴ്സൽ വാങ്ങി പോയിരുന്നു.
ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി. പാഴ്സലിൽഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു.നമസ്കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മർദിക്കുകയായിരുന്നു.
പിടിച്ചുമാറ്റാൻ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മർദിച്ചു.കടയുടെ മുൻവശത്തെ കൗണ്ടറിന്റെ ചില്ലുൾപ്പെടെ അക്രമി കൾ അടിച്ചുപൊട്ടിച്ചു. സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.