ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ പോർഷെ 22,000 കാറുകൾ തിരികെവിളിക്കുന്നു. ജർമൻ ഗതാഗത മന്ത്രിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.
അനധികൃതമായി ഘടിപ്പിച്ച പുക നിയന്ത്രണ സോഫ്റ്റ്വെയർ ഒഴിവാക്കുന്നതിനു വേണ്ടിയാണ് കാറുകൾ തിരികെവിളിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 3 ലിറ്റർ കാന്യൻ മോഡലുകളാണ് തിരികെവിളിക്കുന്നത്. തകരാർ പരിഹരിക്കുന്നതിന്റെ ചെലവ് പോർഷെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജർമൻ മാസികയായ ദെർ സ്പീഗലിലാണ് പുക നിയന്ത്രണ സംവിധാനത്തിൽ പോർഷെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് കന്പനിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.