പുതിയ വാഹനങ്ങൾ ഷോറൂമിൽ നിന്ന് പുറത്തേക്ക് ഇറക്കുന്പോൾ തന്നെ അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്.
പുതിയ വാഹനം ഒാടിച്ചുള്ള പരിചയക്കുറവായിരിക്കും അപകടത്തിന്റെ പ്രധാന കാരണം. ഗിയറുള്ള വാഹനം ഒാടിച്ച് ശീലിച്ചയാൾക്ക് ഒാട്ടോമാറ്റിക്ക് വാഹനം ഒാടിക്കുന്പോൾ അബദ്ധം പറ്റാം.
വാഹനത്തിന്റെ പവറും പ്രത്യേകതകളും അറിയാതെ വാഹനം ഒാടിക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങളെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിത വീണ്ടും ഒരു അപകടം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു പോര്‍ഷെ കാറാണ് പാര്‍ക്ക് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ടത്. യുകെയിലെ എസെക്സിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
കെട്ടിടത്തിലേക്കുള്ള വഴിയിലെ ചെറിയ കയറ്റത്തിലേക്ക് കാറോടിച്ച് കയറ്റുന്നതാണ് ആദ്യം വീഡിയോയില്‍. വളരെ പതുക്കെ ശ്രദ്ധയോടെയാണ് വളവ് തിരിഞ്ഞ് കാര്‍ വഴിയിലേക്ക് കയറുന്നത്. പിന്നെ കാർ നിൽക്കുന്നു. ഞൊടിയിടയില്‍ കാർ കുതിച്ച് പായുകയാണ്.
നിയന്ത്രണം വിട്ട് മുന്നിലുള്ള എസ്യുവിയില് കാർ ഇടിക്കുന്നു. അതിനു ശേഷം കയറ്റത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിന് മുകളിലേക്ക് വീഴുന്നു.
കാറോടിച്ചിരുന്നയാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് വിവരം. 81 ലക്ഷം രൂപ വിലവരുന്ന കാര്‍ അപകടത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് വാങ്ങിയത്. പോർഷെയ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 2.8 സെക്കന്റ് മതി.
ഇതാണ് അപകടം ഇത്ര തീവ്രമാകാനുള്ള കാരണം. ആദ്യം യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ മാത്രം കണ്ടത് 43 ലക്ഷത്തിലധികം പേരാണ്.
https://youtu.be/2YEx6_7civ8