വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ഗ​ര്‍​ഭി​ണി​യു​ടെ മ​ര​ണം ! പോ​ര്‍​ച്ചു​ഗ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​ച്ചു…

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പോ​ര്‍​ച്ചു​ഗ​ലി​ല്‍ എ​ത്തി​യ ഇ​ന്ത്യ​ന്‍ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് പോ​ര്‍​ച്ചു​ഗ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി മാ​ര്‍​ത്ത ടെ​മി​ഡോ രാ​ജി​വ​ച്ചു.

34 കാ​രി​യാ​യ ഇ​ന്ത്യ​ന്‍ യു​വ​തി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഇ​വ​രെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വ​ഴി പു​റ​ത്തെ​ടു​ത്തി​രു​ന്നു.

നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വ് ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ സാ​ന്റാ മ​രി​യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​ന്ന​ത്.

സാ​ന്റാ മ​രി​യ​യി​ല്‍​നി​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ലി​സ്ബ​ണി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ​ത്.

പ്ര​സ​വ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​നു​ള്ള മാ​ര്‍​ത്ത​യു​ടെ തീ​രു​മാ​ന​മാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​മ​ര്‍​ശ​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ത്ത് പോ​ര്‍​ച്ചു​ഗ​ലി​ലെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​കാ​റി​ല്ല.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​സ​വ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച് വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

മാ​ര്‍​ത്ത​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഗ​ര്‍​ഭി​ണി​ക​ളെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഇ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് വാ​ക്സി​നേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മാ​ര്‍​ത്ത ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ലി​യ അ​ഭി​ന​ന്ദ​നം ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ പ്ര​സ​വ​ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം മാ​ര്‍​ത്ത​യ്‌​ക്കെ​തി​രേ വ​ലി​യ​തോ​തി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.

മാ​ര്‍​ത്ത​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​ന്റോ​ണി​യോ കോ​സ്റ്റ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഇ​ന്ത്യ​ന്‍ യു​വ​തി​യു​ടേ​തി​ന് സ​മാ​ന​മാ​യ മ​ര​ണം ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment