പോക്സോ കേ​സു​ക​ളിൽ ‘കപ്പടിച്ച് ’ തൃ​ശൂ​ർ; കോ​ട​തി​ ക​യ​റി​യി​റ​ങ്ങി 9650 കേ​സു​ക​ള്‍ !


സ്വ​ന്തം ​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​ക​ളാ​യ കു​ട്ടി​ക​ള്‍​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കും നീ​തി​യ​ക​ലെ. ലൈം​ഗി​ക​മാ​യും മ​റ്റും കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​നു ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ 9,650 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ക്‌​സോ​ കോ​ട​തി​ക​ളി​ലാ​യി കെ​ട്ടി​കി​ട​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​കേ​സു​ക​ളി​ലെ​ല്ലാം കോ​ട​തി​ ക​യ​റി​യ​ിറ​ങ്ങു​ക​യ​ല്ലാ​തെ ഇ​ര​ക​ള്‍​ക്കു നീ​തി ല​ഭി​ച്ചി​ട്ടി​ല്ല.ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​കാ​നു​ള്ള​ത് തൃ​ശൂ​രി​ലാ​ണ്. 1,325 കേ​സു​ക​ളാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി തീ​രു​മാ​ന​മാ​കാ​തെ​യു​ള്ള​ത്.

കോ​ഴി​ക്കോ​ട് 1,213 കേ​സും തി​രു​വ​ന്ത​പു​ര​ത്ത് 1000 കേ​സു​ക​ളും കോ​ടി​തി​യു​ടെ നീ​തി​കാ​ത്തി​രി​ക്കു​ക​യാ​ണ്. കൊ​ല്ലം-682, പ​ത്ത​നം​തി​ട്ട-335, ആ​ലു​പ്പു​ഴ-516, കോ​ട്ട​യം-514, ഇ​ടു​ക്കി-588, എ​റ​ണാ​കു​ളം -651, പാ​ല​ക്കാ​ട്-619, മ​ല​പ്പു​റം-613, വ​യ​നാ​ട്-262, ക​ണ്ണൂ​ര്‍-860, കാ​സ​ര്‍​ഗോ​ഡ് -472 എന്നിങ്ങനെ കേ​സു​ക​ളാ​ണ് വി​വി​ധ കോ​ട​തി​ക​ളി​ലാ​യി തീ​ര്‍​പ്പാ​കാ​നു​ള്ള​ത്.

പോ​ക്‌​സോ കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ തീ​രു​മാ​ന​മാ​കാ​തെ​യു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 28 താ​ത്കാ​ലി​ക അ​തി​വേ​ഗ കോ​ട​തി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കോ​ട​തി​ക​ള്‍ വ​ഴി ഒ​രു പ​രി​ധി​വ​രെ കേ​സു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത്. നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന പോ​ക്‌​സോ കേ​സു​ക​ളി​ല്‍ 4.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് ശി​ക്ഷ​ക്ക​പ്പെ​ട്ട​ത്. 2015 നും 2019 ​നും ഇ​ട​യ്ക്കു​ള്ള ക്രൈംറിക്കാ​ര്‍​ഡ് ബ്യൂ​റോ രേ​ഖ​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ലോ​ക്‌​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2018 ല്‍ ​കേ​വ​ള​ത്തി​ല്‍ 1153 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 1386 പേ​ര്‍ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ 964 കേ​സു​ക​ളി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. അ​തി​ല്‍ ത​ന്നെ 77 കേ​സു​ക​ളി​ല്‍ 84 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത് . 2019ൽ 1283 ​കേ​സു​ക​ളി​ല്‍ 1009 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 40 കേ​സു​ക​ളി​ല്‍ 42 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്.

Related posts

Leave a Comment