കോഴിക്കോട്: താമരശേരിയിൽ പോക്സോ കേസിൽ അധ്യാപിക അറസ്റ്റിലായി. അയൽവാസിയായ പന്ത്രണ്ട് വയസുകാരി വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. താമരശേരി സ്വദേശിനിയാണ് പിടിയിലായത്.
ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ വിദ്യാർഥിനി വീടിനടുത്തുള്ള ഗ്രൗണ്ടിൽ സൈക്കിൾ പരിശീലനം നടത്തുന്പോൾ അധ്യാപിക മൊബൈലിലെ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി താമരശേരി പോലീസിന് കൈമാറുകയായിരുന്നു. പോക്സോ പ്രകാരം അറസ്റ്റു ചെയ്ത അധ്യാപികയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.