35 കിലോ കടുവയുടെ അസ്ഥികൾ കൈവശം വച്ചതിന് 3 പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് സാധനങ്ങൾ വിൽക്കാനായി പോകുന്ന വഴിയിൽ 

ര​ണ്ട് ക​ടു​വ തോ​ലും 35 കി​ലോ​ഗ്രാം ക​ടു​വ​യു​ടെ അ​സ്ഥി​ക​ളു​മാ​യി പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ്, വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ ബ്യൂ​റോ – ഡ​ൽ​ഹി, തെ​രാ​യ് സെ​ൻ​ട്ര​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘ​മാ​ണ് ബു​ധ​നാ​ഴ്ച ഉ​ദ്ദം സിം​ഗ് ന​ഗ​ർ ജി​ല്ല​യി​ലെ ബാ​ജ്പൂ​രി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (കു​മ​യോ​ൺ ഡി​വി​ഷ​ൻ) പ്ര​സ​ന്ന കു​മാ​ർ പ​ത്ര പ​റ​ഞ്ഞു.

കാ​ശി​പൂ​രി​ൽ നി​ന്ന് രു​ദ്രാ​പൂ​രി​ലേ​ക്ക് ട്ര​ക്കി​ലും മോ​ട്ടോ​ർ സൈ​ക്കി​ളി​ലും മൂ​ന്ന് വ​ന്യ​ജീ​വി ക​ട​ത്തു​കാ​ര് സ​ഞ്ച​രി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ജ്പൂ​രി​ലെ ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 

പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ക​ടു​വ​യു​ടെ തോ​ലും 35 കി​ലോ​ഗ്രാം ക​ടു​വ​യു​ടെ അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി. ജോ​ഗ സിം​ഗ്, കു​ൽ​വീ​ന്ദ​ർ സിം​ഗ്, മ​ക​ൻ ഷം​ഷേ​ർ സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ.

മൂ​വ​രും ഉ​ദ്ദം സിം​ഗ് ന​ഗ​ർ ജി​ല്ല​യി​ലെ ജ​സ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. കു​പ്ര​സി​ദ്ധ വ​ന്യ​ജീ​വി ക​ട​ത്തു​കാ​രാ​യ ഇ​വ​ർ ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും സ​ജീ​വ​മാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ രു​ദ്ര​പൂ​രി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 

 

Related posts

Leave a Comment