പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വ്യാപകമാവുന്നു ! പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടമായി;സംഭവം പെരുമ്പാവൂരില്‍…

കോവിഡ് ഭേദമായവര്‍ക്ക്‌ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിവരം. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥയില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

പെരുമ്പാവൂര്‍ സ്വദേശിയായ ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡാനന്തരം കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. ഇക്കഴിഞ്ഞ നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുമെത്തി.

പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ.

പോസ്റ്റ്‌കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കാര്യക്ഷമമാക്കിയില്ലെങ്കില്‍ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

രാജ്യത്ത് തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതോടെ ഇത് ഏറെ ജാഗ്രതയോടെ കാണേണ്ട ഒന്നാണ്.

Related posts

Leave a Comment