ആള് പെരുമ്പാമ്പൊക്കെത്തന്നെയാണെങ്കിലും നായകള്‍ക്ക് അങ്ങനെയുള്ള നോട്ടമൊന്നുമില്ലെങ്കില്‍ എന്തു ചെയ്യും.
വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കയറി രക്ഷപ്പെട്ട പെരുമ്പാമ്പാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
തായ്ലന്ഡിലെ ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം. സമീപത്തുള്ള പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തുകൂടി ഇഴഞ്ഞെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് നായകള്‍ കുറച്ചു പിന്നാലെകൂടി.
ഇവരുടെ പിടിയില്‍ നിന്നു രക്ഷപെടാന്‍ പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ അഭയംതേടുകയായിരുന്നു.വളര്‍ത്തു നായയുടെ കുരകേട്ടെത്തിയ 53 കാരനായ സര്‍പന്‍വോങ് ആണ് 20 അടിയോളം ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിലിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.
സമീപവാസികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളില്‍ നിന്നും രക്ഷപെടുക്കിയത്.
10 അടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്. പാമ്പിനെ പിന്നീട് വനത്തിനുള്ളില്‍ വിട്ടു. എന്തായാലും പെരുമ്പാമ്പിനെ കണ്ടിട്ട് പേടിക്കാതിരുന്ന പട്ടിയുടെ ധൈര്യം സമ്മതിക്കണമെന്നാണ് ആളുകള്‍ പറയുന്നത്.