കോഴിക്കോട്:ഡെലിവറി ബോയ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, കത്തുകളും പാഴ്സലും പാക്ക് ചെയ്യുന്ന പാക്കേഴ്സ് എന്നീ തസ്തികകൾ അടങ്ങുന്ന തപാൽവകുപ്പിലെ ഗ്രാമീണ്‍ ഡാക്ക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധി്ക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് ആശ്വസിക്കാം. അനുവദിച്ച സമയം അവസാനിക്കാറായിട്ടും അപേക്ഷ സമർപ്പിക്കാനാകാതിരുന്ന ആയിര കണക്കിന് ഉദ്യോഗാർഥികൾക്കാണ് പുതുക്കിയ തിയ്യതി ആശ്വാസമാകുന്നത്.
കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള സംസ്ഥാന തപാൽ ഓഫീസുകളിലെ സബ് പോസ്റ്റ് ഓഫീസുകളിലേക്കുള്ള തസ്തികകളാണ് ഗ്രാമീണ്‍ ഡാക്ക് സേവക് വെബ്സൈറ്റിലുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നത്. വെബ്സൈറ്റിൻറെ സർവർ ഡൗണ്‍ ആയതാണ് പ്രധാന കാരണം.
തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി നാളയാണെന്നാണ് ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ആഗസ്റ്റ് 21 നായിരുന്നു അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. എന്നാൽ വിഞ്ജാപനം പുറത്തിറങ്ങിയ ആദ്യ കുറച്ച് ദിവസങ്ങളിൽ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിച്ചത്. പിന്നീട് നാളിത് വരെ സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷിക്കാൻ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
അപേക്ഷിക്കാനുളളള വെബ്സൈറ്റ് ലിങ്കുകൾ തുറക്കുന്പോൾ ഒന്നിൽ പരസ്യങ്ങളിലേക്ക് കടക്കുകയും മറ്റൊന്നിൽ സെപ്റ്റംബർ 16 ന് അപേക്ഷിക്കാനുളള അവസരം അവസാനിച്ചു എന്നുമാണ് കാണിക്കുന്നത്. തിരക്കും ജോലിയും പൊതുവെ കുറവുള്ള സബ് പോസ്റ്റ് ഓഫീസുകളിലെ നാലോ അഞ്ചോ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ജോലിയാണിത്. കത്തുകൾ വിതരണം ചെയ്യന്ന താണ് ഗ്രാമീണ്‍ ഡാക് സേവക്.
എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ലാതെ തന്നെ ലഭിക്കുന്ന ജോലിയായതിനാൽ നിരവധിപേരാണ് ഈ തസ്തികയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. പത്താം ക്ളാസിൽ ലഭിച്ച മാർക്ക് മാത്രമാണ് ജോലിക്കുള്ള മാനദണ്ഡം. അപേക്ഷിക്കുന്നവരിൽ പത്താം ക്ളാസിൽ ഉന്നത മാർക്ക് നേടിയവരെ ഒഴിവിനനുസരിച്ച് പരിഗണിക്കും.
പോസ്റ്റ് മാസ്റ്റർ തസ്കിയിലേക്ക് മാത്രം പത്താം ക്ളാസിലെ മാർക്കിനൊപ്പം കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമുണ്ട്. 18 വയസ് മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം എന്നതും മറ്റൊരു പ്രത്യേകഥയാണ്. കേരള സർക്കിളിൽ മാത്രം 1000 ത്തിൽ പരം ഒഴിവുകളുണ്ട്.
ചില സാങ്കേതിക കാരണങ്ങളാലാണ് അപേക്ഷ സ്വീകിരക്കുന്നത് തടസപ്പെട്ടതെന്നും പോസ്റ്റോഫീസ് അധികൃതർ അറിയിച്ചു. തുടക്കത്തിൽ അപേക്ഷ സമർപ്പിച്ചവരെ ഇത് ബാധിക്കുകയില്ല. മറ്റു ഉദ്യോഗാർഥികൾക്ക് ഒക്ടോബർ ഒന്ന് മുതൽ അപേക്ഷിക്കാം.