സര്‍വ്വീസ് ചാര്‍ജുമില്ല,പിഴയുമില്ല; ഇനി ഏത് എടിഎമ്മുകളില്‍ നിന്നും പണം വലിക്കാം; പോസ്റ്റല്‍ എടിഎം കാര്‍ഡിനു പ്രിയമേറുന്നു

atmകൊച്ചി: പോസ്റ്റല്‍ അക്കൗണ്ട് ഉടമകള്‍ ഇനി രാജാവ്. ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജുകളും പിഴയും നല്‍കേണ്ടി വരും. എന്നാല്‍ പോസ്റ്റല്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇതൊന്നും ബാധകമല്ല. പോസ്റ്റല്‍ എടിഎം കാര്‍ഡുപയോഗിച്ച് ഏത് ബാങ്കില്‍ നി്ന്നും എത്ര പണം വേണമെങ്കിലും പിന്‍വലിക്കാം. അക്കൗണ്ടില്‍ മിനിമം ബാലന്‍സാകട്ടെ വെറും അമ്പത് രൂപ മാത്രം മതിയാകും. മറ്റു ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ മിനിമം ബാലന്‍സ് വേണമെന്നാണ് നിബന്ധന. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ കനത്ത പിഴയാണ് ബാങ്കുകള്‍ നിക്ഷേപരില്‍ നിന്നും ഈടാക്കുന്നത്.

50 രൂപ  മുടക്കി പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് റുപേ എടിഎം കാര്‍ഡാണ് നല്‍കുന്നത്. ഈ ജനുവരി മുതലാണ് പോസ്റ്റല്‍ എടിഎം ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത.് മറ്റു ബാങ്കുകള്‍ നഗരകേന്ദ്രീകൃതങ്ങളാകുമ്പോള്‍ തപാല്‍ ബാങ്കിന്റെ പ്രയോജനം ഗ്രാമങ്ങളിലുള്ളവര്‍ക്കും ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്ക ഉള്ളത് തപാല്‍ വകുപ്പിലാണ്. ഏത് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്കും തപാല്‍ വകുപ്പിന്റെ ജില്ലാ ഹെഡ് ഓഫീസുകള്‍ വഴി എടിഎം ലഭിക്കും. ഇന്ത്യയിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫീസ്, എംഡിജി ഓഫീസ്, തിരഞ്ഞെടുക്കപ്പെട്ട സബ് ഓഫീസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Related posts