ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ (ഐപിപിബി) 650 ബ്രാഞ്ചുകൾ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ പാർലമെന്റിനെ അറിയിച്ചു.
206-17 സാന്പത്തികവർഷത്തിൽ ജനുവരി 30ന് ഛത്തീസ്ഗഡിലെ റായ്പുരിലും ജാർഗണ്ഡിലെ റാഞ്ചിയിലും രണ്ട് ബ്രാഞ്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിരുന്നു.
എന്നാൽ, നടപ്പു സാന്പത്തികവർഷം പുതിയ ബ്രാഞ്ചുകളൊന്നും ഐപിപിബി തുറന്നിട്ടില്ല. കഴിഞ്ഞ ജനുവരി 20നാണ് ഇന്ത്യ പോസ്റ്റിന് പേമെന്റ് ബാങ്ക് തുടങ്ങാനുള്ള അനുമതി റിസർവ് ബാങ്ക് നല്കിയത്.