ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞാ​ല്‍ സ്വ​ന്തം പേ​രി​ല്‍ ത​പാ​ല്‍ ഓ​ഫീസ് ഉ​ള്ള​ത് ഇവിടെ..!ത​പാ​ല്‍​മു​ദ്ര​യോ​ടു​ള്ള ഭ​ക്തി​യിൽ ഭക്തർ ചെയ്യുന്നത് കണ്ടോ…


ശ​ബ​രി​മ​ല: ന​വ​മാ​ധ്യ​മ സ​ന്ദേ​ശ​ങ്ങ​ളു​ടെ കാ​ല​ത്തും ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു​ള്ള ക​ത്തു​ക​ള്‍​ക്ക് പ​ഴ​യ പ്ര​താ​പം ചോ​ര്‍​ന്നി​ട്ടി​ല്ല.
ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രി​ലേ​റെ​പേ​രും മാ​ളി​ക​പ്പു​റ​ത്തി​ന​ടു​ത്തു​ള്ള ത​പാ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്തി, പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ത്തെ​ഴു​തു​ന്നു.

ക​വ​റു​ക​ളും കാ​ര്‍​ഡു​ക​ളും വാ​ങ്ങി​ക്കൊ​ണ്ടു​പോ​വു​ക​യും അ​വ നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ത​പാ​ല്‍​ഓ​ഫി​സി​നോ​ടോ, ക​ത്തെ​ഴു​തു​ന്ന​തി​നോ ഉ​ള്ള പ്ര​ണ​യ​മ​ല്ല മ​റി​ച്ച് ആ ​ക​ത്തു​ക​ളി​ല്‍ പ​തി​യ്ക്കു​ന്ന ത​പാ​ല്‍​മു​ദ്ര​യോ​ടു​ള്ള ഭ​ക്തി​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​രെ ശ​ബ​രി​മ​ല ത​പാ​ല്‍​ഓ​ഫി​സി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

പ​തി​നെ​ട്ടാം​പ​ടി​യും അ​യ്യ​പ്പ​നും
പ​തി​നെ​ട്ടാം​പ​ടി​യും അ​യ്യ​പ്പ​നും ചേ​രു​ന്ന പ്ര​ത്യേ​ക​ത​യു​ള്ള ത​പാ​ല്‍​മു​ദ്ര​യാ​ണി​വി​ടു​ത്തെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞാ​ല്‍ സ്വ​ന്തം പേ​രി​ല്‍ ത​പാ​ല്‍ ഓ​ഫീസ് ഉ​ള്ള​ത് അ​യ്യ​പ്പ​ന്റെ പേ​രി​ലാ​ണ്. പ​രി​വേ​ദ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും സ​ങ്ക​ട​ങ്ങ​ളും പ്രാ​ര്‍​ഥ​ന​യു​ടെ രൂ​പ​ത്തി​ല്‍ മാ​ത്ര​മ​ല്ല ക​ത്തു​ക​ളു​ടെ രൂ​പ​ത്തി​ലും അ​യ്യ​നെ തേ​ടി​യെ​ത്തു​ന്നു.

ജീ​വി​ത​ദു:​ഖ​ങ്ങ​ളെ കു​റി​ച്ചും സ​ന്തോ​ഷ​സ​ന്ദ​ര്‍​ഭ​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള ക​ത്തു​ക​ള്‍. ഭ​ക്ത​ര്‍ അ​യ്യ​പ്പ​ന​യ​ക്കു​ന്ന ക​ത്തു​ക​ളും മ​ണി ഓ​ര്‍​ഡ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ഇ​വി​ടെ​ത​ന്നെ.

ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം, ക​ട​യു​ടെ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ​യു​ടെ ക്ഷ​ണ​ക​ത്തു​ക​ളും അ​യ്യ​പ്പ​നെ​ത്തേ​ടി​യെ​ത്തു​ന്ന​ത് പ​തി​വ്മാ​ത്രം. ഇ​വ​യെ​ല്ലാം ത​രം​തി​രി​ച്ച് ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര്‍ കൈ​മാ​റു​ന്നു. ഇ​ങ്ങ​നെ സ​ന്നി​ധാ​ന​ത്തെ ഭ​ക്തി​വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ് ശ​ബ​രി​മ​ല ത​പാ​ല്‍​ഓ​ഫീ​സ്.

രാ​ജ്യ​ത്ത് ഇ​ങ്ങ​നെ വ്യ​ത്യ​സ്ഥ​മാ​യ ത​പാ​ല്‍​മു​ദ്ര​യു​ള്ള ഒ​രേ ത​പാ​ല്‍​ഓ​ഫീ​സാ​ണ് ശ​ബ​രി​മ​ല​യി​ലേ​ത്. പ​തി​നെ​ട്ടാം​പ​ടി​യ്ക്ക് പ​ടി​യ്ക്കു​മേ​ല്‍ അ​യ്യ​പ്പ​നി​രി​ക്കു​ന്ന ചി​ത്ര​മു​ള്ള ശ​ബ​രി​മു​ദ്ര​യാ​ണ് ഈ ​ഓ​ഫീ​സി​ന്‍റെ പ്ര​ത്യേ​ക​ത. മ​റ്റ് ത​പാ​ല്‍​ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും 689713 പി​ന്‍​കോ​ഡു​ള്ള ഈ ​ത​പാ​ല്‍​ഓ​ഫി​സി​നെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​തും ഇ​തു​ത​ന്നെ.

ഈ ​മു​ദ്ര ക​ത്തു​ക​ളി​ല്‍ ചേ​ര്‍​ത്ത് കി​ട്ടാ​ന്‍ സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന​വ​ര്‍ ത​പാ​ല്‍​ഓ​ഫി​സി​ലെ​ത്തി ക​ത്തു​ക​ള​യ​യ്ക്കു​ന്നു. ചി​ല​ര്‍ കാ​ര്‍​ഡു​ക​ളും ക​വ​റു​ക​ളും മു​ദ്ര​ചാ​ര്‍​ത്തി​വാ​ങ്ങി വീ​ടു​ക​ളി​ല്‍ പൂ​ജാ​മു​റി​ക​ളി​ല്‍ ത​ന്നെ വ​യ്ക്കു​ക​യാ​ണ് പ​തി​വ്.

ആറ് ജീവനക്കാർ
1960ല്‍ ​ബ്രാ​ഞ്ച് ത​പാ​ല്‍​ഓ​ഫീ​സാ​യി തു​ട​ങ്ങി​യെ​ങ്കി​ലും 1975 മു​ത​ലാ​ണ് ഇ​ത്ത​രം ത​പാ​ല്‍​മു​ദ്ര പ​തി​ച്ച് തു​ട​ങ്ങി​യ​ത്. അ​ന്ന് മു​ത​ല്‍ ശ​ബ​രി​മു​ദ്ര​യാ​ണ് ഇ​വി​ടു​ത്തെ ക​ത്തു​ക​ളി​ല്‍ പ​തി​യ്ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​സീ​സ​ണ്‍ തു​ട​ങ്ങു​ന്ന ന​വം​ബ​ര്‍ 16 മു​ത​ല്‍ അ​വ​സാ​നി​ക്കു​ന്ന ജ​നു​വ​രി 17വ​രെ ഈ ​ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി 8.30വ​രെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ണ്.

പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന് കീ​ഴി​ലെ ആ​റ് ജീ​വ​ന​ക്കാ​രാ​ണി​വി​ടെ​യു​ള്ള​ത്. ക​ത്തു​ക​ള്‍​ക്ക് പു​റ​മെ ഇ​ന്‍​സ്റ്റ​ന്റ് മ​ണി​ഓ​ഡ​ര്‍, സേ​വി​ങ്‌​സ്, മൊ​ബൈ​ല്‍​ഫോ​ണ്‍ ചാ​ര്‍​ജി​ങ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.

Related posts

Leave a Comment