പോ​സ്റ്റ​ൽ വോ​ട്ട്: 80 വ​യ​സി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ 45കാ​ര​ന്‍ വീ​ട്ടി​ല്‍ വോ​ട്ടു ചെ​യ്തു; ഭാര്യയ്ക്ക് ഇതേ ബൂത്തിൽ ഇരട്ട വോട്ടും;  പ​രാ​തി​യു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്ത്

ചെ​റാ​യി: എ​ൺ​പ​തു ക​ഴി​ഞ്ഞ വ​യോ​ധി​ക​ര്‍​ക്കു അ​നു​വ​ദി​ച്ചി​ട്ടു​ള്ള പോസ്റ്റൽ വോട്ടിന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ കു​ഴു​പ്പി​ള്ളി​യി​ല്‍ 45കാ​ര​ൻ വീ​ട്ടി​ലി​രു​ന്നു വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി.

വോ​ട്ട​റും ഉ​ദ്യോ​ഗ​സ്ഥ​രും ബോ​ധ​പൂ​ര്‍​വം ഒ​ത്തു​ക​ളി​ച്ച് പോ​ളിം​ഗി​ലെ നി​ഷ്പ​ക്ഷ​ത​യും ര​ഹ​സ്യ സ്വ​ഭാ​വ​വും ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പരാതിക്കാരായ യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.

കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 38-ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ട​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ആ​നു​കൂ​ല്യ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 80 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് ഇ​ങ്ങ​നെ വോ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ല്‍ വോ​ട്ട​ര്‍ കോ​വി​ഡ് ബാ​ധി​ത​നോ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​യാ​ളോ ഭി​ന്ന​ശേ​ഷി​ക്കാ​ര​നോ ആ​യി​രി​ക്ക​ണം.

എ​ന്നാ​ല്‍ ഇ​യാ​ള്‍ ഈ ​ഗ​ണ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​യാ​ള​ല്ല. അ​തേ സ​മ​യം ഇ​യാ​ളു​ടെ വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള വ​യ​സ് 85 ആ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ള്‍ പോ​സ്റ്റ​ല്‍ വോ​ട്ടി​നു അ​പേ​ക്ഷി​ച്ച​ത്.

എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ പോ​ളിം​ഗ് ഓ​ഫീ​സ​റും ബി​എ​ല്‍​ഒ​യും ആ​ളെ നേ​രി​ല്‍ ക​ണ്ട് ബോ​ധ്യം വ​ന്നി​ട്ടും ഡി ​ഫോം ന​ല്‍​കി വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി വൈ​പ്പി​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എ​സ്. സോ​ളി​രാ​ജ് ആ​രോ​പി​ച്ചു.

നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍റെ ഭാ​ര്യ​ക്ക് ഇ​തേ ബൂ​ത്തി​ല്‍ ത​ന്നെ ഇ​ര​ട്ട വോ​ട്ടു​ക​ളും ഉ​ണ്ടെ​ന്ന് യു​ഡി​എ​ഫ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​ര​ണാ​ധി​കാ​രി​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്നും യു​ഡി​എ​ഫ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment