കൊട്ടാരക്കര സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് കൈവശപ്പെടുത്തുന്നതിനെതിരെ യു.ഡി.എഫ് ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയതായി ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അധികാരത്തിന്റെ മറവില്‍ ഭീഷണിപ്പെടുത്തിയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പോലീസ് അസ്സോസിയേഷന്റെ ഇടതുപക്ഷ അനുകൂല സംഘടനയില്‍പ്പെട്ടവരാണ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും തങ്ങള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ട് തന്നില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പോസ്റ്റല്‍ വോട്ടുകള്‍ കൈക്കലാക്കുന്നത്.
മറ്റ് ഇടതുപക്ഷ സംഘടനകളും വ്യാപകമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പോസ്റ്റല്‍ വോട്ട് കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് പരാതിപ്പെട്ടിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ക്ക് നീതിയുക്തമായി പോസ്റ്റല്‍ വോട്ടുകള്‍ വിനിയോഗിക്കുന്നതിനും ഭീഷണിപ്പെടുത്തി വോട്ട് തട്ടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇലക്ഷന് കമ്മീഷന് നടപടി സ്വീകരിക്കണമെന്നും പി.ഹരികുമാര്‍ ആവശ്യപ്പെട്ടു.,