തിരുവനന്തപുരം: പോലീസുകാരുടെ തപാൽവോട്ടുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് കൈമാറി. തപാൽവോട്ടിൽ ഭാഗിക ക്രമക്കേട് നടന്നതായും സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപി തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് കൈമാറിയത്.
വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നു വരെ തപാൽ ബാലറ്റ് കൈമാറാൻ അവസരമുള്ളതിനാൽ അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നാണു റിപ്പോർട്ടിൽ പ്രധാനമായി നിർദേശിക്കുന്നത്.എന്നാൽ, ഇതുവരെയുള്ള അന്വേഷണത്തിൽ ഐആർ ബറ്റാലിയനിലെ തപാൽ വോട്ട് ക്രമക്കേടു വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കാരണക്കാരായവർക്കെതിരേ കേസെടുക്കുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.