തിരുവനന്തപുരം: പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പോലീസുകാരെ തിരിച്ചുവിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇവരെ തിരികെ വിളിച്ചതെന്നാണ് വിവരം.
എപി ബറ്റാലിയന് എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിൽ ഇന്റലിജന്‍സ് അന്വേഷണത്തില്‍ പരാമര്‍ശമുള്ള മണിക്കുട്ടന് ഉള്‍പ്പെടെയുള്ള പോലീസുകാരെയാണ് തിരികെ വിളിച്ചത്.
നിലവില്‍ അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരികെ വിളിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരനെ പോലീസുകാരനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.