ബൈക്ക് യാത്രികർ സേഫ്റ്റി ഹെൽമറ്റ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഓർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
ധരിക്കുന്ന ഹെൽമെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ നിലവാരമനുസരിച്ചായിരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
സേഫ്റ്റി ഹെൽമറ്റ് ടൂവീലറിൽ സേഫ് അല്ല…
Safey helmet is not equals to Helmet safety
ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്നും ഒരു നല്ല ഹെൽമെറ്റ് നമ്മുടെ തലയെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്ന് ഇനി വീണ്ടും സോഷ്യൽ മീഡിയയിലൂടെ പറയണമെന്നില്ല.
കാരണം അനേകായിരം തവണ പലരും പല മീഡിയയിലൂടെയും അത് പറഞ്ഞതാണ്.
എന്റെ തലയല്ലേ?…..
അതിൽ നിങ്ങൾക്ക് എന്ത് കാര്യം?……..
റോഡ് മുഴുവനും നന്നാക്കിയതിന് ശേഷം ഹെൽമെറ്റിന്റെ കാര്യം പറഞ്ഞാ മതി !!!!…….
ഓ.. ഹെൽമെറ്റിടാത്തതാണല്ലോ ഏറ്റവും വലിയ അപരാധം?
തുടങ്ങിയ ചോദ്യങ്ങളും അതോടൊപ്പം ഉണ്ടാവും.
മോട്ടോർ വാഹന നിയമ പ്രകാരം
👉 4 വയസിന് മുകളിലുള്ള ഏതൊരാളും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണം.
👉 ധരിക്കുന്ന ഹെൽമെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BlS) ന്റെ നിലവാരമനുസരിച്ചായിരിക്കണം
👉 ഹെൽമെറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം
👉 ഹെൽമെറ്റിന്റെ ആകൃതിയും വലുപ്പവും തലയ്ക്ക് സംരക്ഷണം നൽകാനുതകുന്നതാവണം
👉 ഒരു സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം
👉 ഇവയൊക്കെ ശരിയ്ക്കും ഉറപ്പാക്കാൻ BIS : 4151 സ്റ്റാന്റേർഡുപ്രകാരം നിർമ്മിച്ച ഹെൽമെറ്റുകൾക്ക് മാത്രമേ കഴിയുകയുള്ളു.ഹെൽമെറ്റ് ഒരു നിയമം എന്നതിലുപരി ഒരു ശീലമാവട്ടെ……. (മാസ്ക് പോലെ)
👉Use standard helmet with secured strap👈
#mvdkerala
#SafeKerala
#safetyhelmet
#protectiveheadgear