കുറച്ചു താമസിച്ചു, വെറും28 വര്‍ഷം! ഒരു പോസ്റ്റ്കാര്‍ഡ് കിട്ടിയ സന്തോഷത്തിലാണ് ലണ്ടന്‍ സ്വദേശിയായ ജിം ഗ്രീന്‍; കത്തിന്റെ പ്രത്യേകത ഇതാണ്…

ഉ​റ്റ​വ​രു​ടെ ഒ​രു ക​ത്ത് ല​ഭി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് അ​പൂ​ർ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യും ഇ​-മെ​യി​ലും വ്യാ​പ​ക​മാ​യ ഇ​ക്കാ​ല​ത്ത് ആ​ളു​ക​ൾ വ്യ​ക്തി​പ​ര​മാ​യ ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​ത് തീ​രെ കു​റ​വാ​ണ്. എ​ന്നാ​ൽ ഒ​രു പോ​സ്റ്റ്കാ​ർ​ഡ് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ജിം ​ഗ്രീ​ൻ. ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ജിം ​ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡാ​ണി​ത്, അ​തും 28 വ​ർ​ഷം മു​ന്പ്.

ജി​മ്മി​ന് 39 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. 1991 സെ​പ്റ്റം​ബ​ർ 12ന് ​സ്പെ​യി​നി​ൽ നി​ന്നാ​ണ് ജിം ​പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​ണ് ജിം ​സ്പെ​യി​നിൽ എ​ത്തി​യത്. അ​ന്ന​ത്തെ​ക്കാ​ല​ത്ത് വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ചെ​ല​വേ​റി​യ​താ​ണ്. അ​തി​നാ​ലാ​ണ് താ​ൻ എ​ത്തി​യ വി​വ​ര​ത്തി​ന് ജിം ​മാ​താ​പി​താ​ക്ക​ൾ​ക്ക് പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്.

2019 ഒക്ടോ​ബ​ർ 17നാ​ണ് ജി​മ്മി​ന് താ​ൻ മാ​താ​പി​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡ് കി​ട്ടി​യ​ത്. ജിം ​രാ​വി​ലെ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് പോ​സ്റ്റ്മാ​ൻ എ​ത്തി​യ​ത്. ആ​രാ​ണ് ത​നി​ക്ക് ഇ​പ്പോ​ൽ പോ​സ്റ്റ് കാ​ർ​ഡ് അ​യ​യ്ക്കാ​നെ​ന്ന് ചി​ന്തി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ്മാ​നെ സ​മീ​പി​ച്ച​ത്. ബെ​നി​ഡ്രോ​മി​ൽ നി​ന്നാ​ണ് പോ​സ്റ്റ് കാ​ർ​ഡ് എ​ന്നു ക​ണ്ട​പ്പോ​ൾ ആ​രാ​ണ് ത​നി​ക്ക് അ​വി​ടെ​യു​ള്ള​തെ​ന്നാ​ണ് താ​ൻ ആ​ദ്യം ചി​ന്തി​ച്ച​തെ​ന്ന് ജിം ​പ​റ​യു​ന്നു.

പോ​സ്റ്റ് കാ​ർ​ഡി​ലെ തീ​യ​തി ക​ണ്ട​പ്പോ​ഴാ​ണ് ജിം ​ശ​രി​ക്കും അ​ദ്ഭു​ത​പ്പെ​ട്ട​ത്. ബെ​നി​ഡ്രോ​മി​ൽ താ​ൻ സു​ര​ക്ഷി​ത​മാ​യി എ​ത്തി​യ വി​വ​രം അ​റി​യി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡ്! പ​ക്ഷെ ആ ​പോ​സ്റ്റ് കാ​ർ​ഡ് കാ​ണാ​നു​ള്ള ഭാ​ഗ്യം മാ​താ​പി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​ത്തതി​ന്‍റെ ദുഃ​ഖ​ത്തി​ലാ​ണ് ജിം. ​ജി​മ്മി​ന്‍റെ പി​താ​വ് ക്രി​സ്റ്റ​ഫ​ർ 1997ലും ​അ​മ്മ വി​ന്നി​ഫ്ര​ഡ് അ​ഞ്ച് വ​ർ​ഷം മു​ന്പും മ​രി​ച്ചു. പോ​സ്റ്റ് കാ​ർ​ഡ് ഇ​ത്ര​യും താ​മ​സി​ച്ച​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ണ്ട​ൻ റോ​യ​ൽ മെ​യി​ൽ അ​ധി​കൃ​ത​ർ.

എസ്ടി

Related posts