പാപ്പിനിശേരി: വളപട്ടണം പാലം നവീകരണ പ്രവൃത്തിക്കിടയിൽ കൈവരിയിൽ പോസ്റ്റർ പതിച്ചത് തൊഴിലാളികൾക്ക് ദുരിതമായി. കണ്ണൂർ-തളിപ്പറമ്പ ദേശീയ പാതയിലെ വളപട്ടണം പാലത്തിലാണ് രാഷ്ട്രീയ പാർട്ടിയുടെ പോസ്റ്റർ പതിച്ച് പാലം വികൃതമാക്കിയത്. നവീകരണ ജോലികൾ അവസാന ഘട്ടത്തിൽ ആണ്.
ജോലികൾ ചെയ്യുന്ന ഘട്ടത്തിൽ തൊഴിലാളികൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ചത് പാലം കൈവരിയിൽ ഒട്ടിച്ച പോസ്റ്റർ കളയാൻ ആണ്. രാഷ്ട്രീയ പാർട്ടികൾ ഇനി എങ്കിലും കൊടിതോരണങ്ങളും പോസ്റ്ററും പാലത്തിൽ പതിക്കരുത് എന്നാണ് അധികൃതർ പറയുന്നത്.