കൊച്ചി: കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങള്ക്കു പിന്നാലെ എറണാകുളം ജില്ലയില് വീണ്ടും പോസ്റ്റര് യുദ്ധം. ഇക്കുറി മുന് മന്ത്രി കെ. ബാബുവിനെതിരേയാണു പോസ്റ്റര് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടാ. എതിര്പ്പ് മറികടന്ന് മത്സരിപ്പിച്ചാല് മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
സേവ് കോണ്ഗ്രസ് എന്ന പേരില് പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലകളിലാണു ഇന്നു പുലര്ച്ചെ മുതല് പോസ്റ്റര് കണ്ടെത്തിയത്.തൃപ്പൂണിത്തുറ മണ്ഡലത്തില് ബാബു വീണ്ടും മത്സരിക്കുമോയെന്നതില് ഇതുവരെ വ്യക്തത വന്നിട്ടില്ല.
കോണ്ഗ്രസിന്റെ സ്ഥാനാര്ഥികളെ കണ്ടെത്താല് ഡല്ഹിയില് മാരത്തണ് ചര്ച്ചകള് നടക്കുന്നതിനിടെയാണു കൊച്ചിയില് പോസ്റ്റര് യുദ്ധവും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്ക്കുമുമ്പ് കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങളില് ഇത്തരത്തില് പ്രതിഷേധം അരങ്ങേറിയിരുന്നു.
സിഐടിയു നേതാവ് കെ. ചന്ദ്രന്പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാശ്യപ്പെട്ടായിരുന്നു കളമശേരി മണ്ഡലത്തില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്.
സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായ ആക്ഷേപത്തോടെയായിരുന്നു കുന്നത്തുനാട് മണ്ഡലത്തില് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് കുന്നത്തുനാട് മണ്ഡലത്തില് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്.