മലപ്പുറം: സമൂഹമാധ്യങ്ങളിൽ നിറഞ്ഞു നിന്ന കുരുന്നുകൾക്ക് കെഎംസിസി സമ്മാനമായി നൽകിയത് സൈക്കിളുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണ പോസ്റ്ററുകൾ പതിക്കുന്ന ചിത്രങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന മഞ്ചേരി മേലാക്കം സ്വദേശികളായ ഏതാനും കുട്ടികൾക്കാണ് വിവിധ കഐംസിസി കമ്മിറ്റികളുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചത്.
ഒരു കുട്ടി കുനിഞ്ഞ് ഇരിക്കുകയും അവന്റെ ചുമലിൽ ചവിട്ടി കയറി നിന്നു മറ്റൊരു കുട്ടി മതിലിൽ പാർട്ടി ചിഹ്്നം പതിക്കുന്നതുമാണ് ഫോട്ടോ. ഫേസ്ബുക്കിലും മറ്റും ചിത്രം വ്യാപകമായതോടെ പി.കെ.കുഞ്ഞാലിക്കുട്ടി ഈ കുട്ടികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.
മഞ്ചേരി മേലാക്കം സ്വദേശികളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ, മുനവ്വിർ എന്നിവർക്ക് സൈക്കിളുകളും മിഠായികളും യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി കൈമാറി. കുട്ടികൾക്കുള്ള മക്ക കെഎംസിസിയുടെ സൈക്കിളുകൾ ചടങ്ങിൽ കൈമാറി.
കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, സുലൈമാൻ മാളിയേക്കൽ, മൊയ്തീൻകുട്ടി താണിക്കൽ, പാലോളി സൈനുദീൻ, കുഞ്ഞാപ്പ പൂക്കോട്ടൂർ, നാസർ സിദീക്ക്, ഹംസ മണ്ണാർമല, എം.ടി ബഷീർ, വിളയിൽ അഷറഫ്, സി.കെ ഷാക്കിർ, എം.സി നാസർ, പി. സിദീഖ്, അമീർ നെല്ലിക്കുത്ത് എന്നിവർ പങ്കെടുത്തു.
കുറ്റിപ്പാല ടൗണ് കഐംസിസി, പൊന്നാനി മണ്ഡലം റിയാദ് കഐംസിസി, ജിസിസി കഐംസിസി പട്ടർക്കടവ് എന്നിവരുടെ ക്യാഷ് അവാർഡുകളും റിയാദ് മലപ്പുറം മണ്ഡലം കെഎംസിസിയുടെ ഉപഹാരവും കുട്ടികൾക്ക് കൈമാറി. ഭാരവാഹികളായ മുജീബ് പൂക്കോട്ടൂർ, സി.കെ മുഹമ്മദ്, സീമാടൻ സമദ്, അബ്ദുള്ള പൂക്കോട്ടൂർ, പറന്പൻ സൈതലവി എന്നിവർ പങ്കെടുത്തു. റിയാദ് കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റിയും കുട്ടികൾക്ക് ഉപഹാരം നൽകുന്നുണ്ട്.